പൊക്കിൾക്കൊടി മുറിച്ച വേദന ഞാനമ്മ മാറോടടുക്കിയപ്പോൾ മറന്നു. ആ കരലാളനയും, കരുതലും എന്നെ ഞാനാക്കി മാറ്റി. ജീവിത പന്ഥാവിലെന്നും നിഴലായി, പ്രാർത്ഥനയായി എനിക്കു ശക്തിയേകി. അസ്തമയസൂര്യന്റെ ചാരുതയെന്തെന്ന് അമ്മയുടെ ജീവിതസായാഹ്നം എന്നെ പഠിപ്പിച്ചു. പൊക്കിൾക്കൊടിഛേദിക്കുന്ന വേദന ഇന്നു ഞാനറിയുന്നു.
ഒരമ്മയുടെ അസ്തമയം കണ്ടു മറ്റൊരു അമ്മയുടെ അസ്തമയം തുടങ്ങി. ഈ ഘട്ടങ്ങളിൽ പോലും ; വയ്യായ്യ്കകളുടെ ഇടയിൽ പോലും സഹജമായോരു സ്നേഹത്തിൻ പാലാഴി ഉറവ വറ്റാത്തെ അനസ്യൂതം ഒഴുകുന്നത് രണ്ടമ്മമാരിലും ഞാൻ കണ്ടു. അതാണ് സന്ധ്യയുടെ ചാരുത. അതും താമസിയാതെ നഷ്ടപ്പെടുമല്ലോ എന്ന വേദനയാണ് തത്സമയം ഉണ്ടാകുക.
ReplyDelete