പുസ്തകത്താളിലെ മയിൽപ്പീലിപോലെ;
ഓർമ്മച്ചെപ്പിലെ മഞ്ചാടിക്കുരു പോലെ;
പക്ഷിമുട്ട ആദ്യമായി കൈവെള്ളയിൽ വച്ചപ്പോളുണ്ടായ ആശ്ചര്യം പോലെ;
പിറന്നാൾ ദിനത്തിലെ സമ്മാനക്കിഴിപോലെ;
ആരോരുമില്ലാത്ത വിഷുവിന് സ്നേഹമസൃണം കൈവെള്ളയിലമർത്തിയ നാണയം പോലെ;
ഈവിധം കുഞ്ഞുകൗതുകങ്ങളിൽ ആനന്ദം കണ്ടെത്തി;
തിമിർത്തു പെയ്യുന്ന മഴയെപ്പോലും
ഒരാഘോഷത്തിമിർപ്പാക്കുന്നോരാ മനസ്സിനെ;
മതമോ, ഭാഷയോ, വർണ്ണവിവേചനമോ കൂടാതെ,
ജീവിതച്ചെപ്പിലെന്നും ബാല്യത്തിനൂഷ്മളതയും, സാരള്യതയും,
നിറയേ കോരിയെടുത്തു സൂക്ഷിക്കുവാൻ
പഠിപ്പിച്ചകൈകളേ, പ്രണാമം.
23 May 2014

No comments:
Post a Comment